സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് പുറമെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി സർചാർജും. നിലവിലുള്ള 9 പൈസ സർചാർജിന് പുറമേ ഈ മാസം 10 പൈസ അധികം ഈടാക്കും എന്നാണ് വിവരം. മൊത്തം 19 പൈസയാൻ അപ്പോൾ സർചാർജ് ആയി വരുന്നത്.
അതേസമയം മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഫലം കണ്ടുതുടങ്ങിയതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇന്നലെ മുതൽ സംസ്ഥാനത്ത് മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി. നിയന്ത്രണത്തിൽ ജനത്തിന് എതിർപ്പ് ഉണ്ടെങ്കിലും ഉപഭോഗം കുറഞ്ഞെന്നാണ് സർക്കാർ വിലയിരുത്തൽ. ഇന്നലെ 200 മെഗാവാട്ട് വൈദ്യുതി ഉപഭോഗം കുറഞ്ഞെന്നാണ് കണക്കുകൾ.
പത്ത് മിനിറ്റോ, പതിനഞ്ച് മിനിറ്റോ മാത്രം വൈദ്യതി നിയന്ത്രിക്കാനാണ് നിലവിൽ തീരുമാനം. രണ്ട് ദിവസം ഉപഭോഗ കണക്കുകൾ പരിശോധിച്ചതിന് ശേഷം നിയന്ത്രണം തുടരണമോ വേണ്ടയോ എന്ന ആലോചിക്കും. ബുധനാഴ്ചയോടെ മഴ മെച്ചപ്പെടുമെന്ന കാലാവസ്ഥ പ്രവചനങ്ങളും ആശ്വാസമാണ്.