താനൂർ കസ്റ്റഡികൊലപാതകത്തിൽ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരെ സിബിഐ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവറിയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വീടുകളിൽ എത്തിയായിരുന്നു അറസ്റ്റ്.
2023 ഓഗസ്റ്റ് ഒന്നിനാണ് പൊലീസ് കസ്റ്റഡിയിലിരിക്കെ മമ്പുറം മാളിയേക്കൽ വീട്ടിൽ താമിർ ജിഫ്രി കൊല്ലപ്പെടുന്നത്. ക്രൂരമർദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ഇതേ തുടർന്ന് പൊലീസിനെതിരെ വ്യാപക പ്രതിഷേധമുയർന്നു. ഡാൻസാഫ് സംഘത്തിലെ ഉദ്യോഗസ്ഥരുടെ മർദനത്തെത്തുടർന്നാണ് മരണമെന്നായിരുന്നു ആരോപണം. താമിർ ജിഫ്രിയെ പൊലീസ് മർദ്ദിക്കുന്നത് നേരിൽ കണ്ടുവെന്ന് ദൃക്സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമായിരുന്നു.
Tanur custodial death: Eight policemen arrested.
Discussion about this post