കരീന കപൂർ നായികയായി എത്തിയ ചിത്രമായ ക്രൂ ബോളിവുഡിന് പുറമെ വിദേശത്തും വമ്പൻ കളക്ഷൻ നേടിയെന്ന് റിപ്പോർട്ട്. കരീനയെ കൂടാതെ കൃതി സനോണും തബുവും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. രാജേഷ് കൃഷ്‍ണനാണ് സംവിധാനം നിർവഹിച്ചത്.
ക്രൂ വിദേശത്ത് ആകെ 54.3 കോടി രൂപയിൽ അധികം നേടിയെന്നും നെറ്റ്ഫ്ലിക്സിലൂടെ ഒടിടിയിൽ മെയ് 24ന് പ്രദർശനത്തിനെത്തുമെന്നാണ് വിവരം. എയർലൈൻ പശ്ചാത്തലത്തിലുള്ള ക്രൂ 144 കോടി രൂപ ആഗോളതലത്തിലും നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അനുജ് രാകേഷ് ധവാനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.
ക്രൂവിനു മുന്നേ കരീന കപൂർ ചിത്രമായി എത്തിയത് ജാനേ ജാൻ ആണ്. ഈ ചിത്രം സംവിധാനം ചെയ്‍തത് സുജോയ് ഘോഷ് ആണ്. ജയ്‍ദീപ് അഹ്‍ലാവാതും പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ജാനേ ജാൻ. കരീന കപൂർ നായികയായി വേഷമിടുന്ന ചിത്രങ്ങളിൽ ഇനി പ്രദർശനത്തിന് എത്താനുള്ളവയിൽ പ്രധാനപ്പെട്ടത് ഹൻസാൽ മേഹ്‍ത സംവിധാനം ചെയ്യുന്ന ദ ബക്കിംഗ്ഹാം മർഡേഴ്‍സാാണ്.
Crew box office collection