മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഹാർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.ആരാധകർ ആഗ്രഹിച്ചതുപോലെ മലയാളി താരം സഞ്ജു സാംസൺ ഇത്തവണ സ്ക്വാഡിൽ ഇടം നേടി.
സഞ്ജുവും റിഷഭ് പന്തുമാണ് വിക്കറ്റ് കീപ്പർ.ചൊവ്വാഴ്ച നടന്ന ബിസിസിഐ യോഗത്തിലാണ് തീരുമാനം.അതെസമയം കെ.എൽ രാഹുൽ എന്നിവർക്ക് ടീമിൽ ഇടംനേടാനായില്ല.ടീമിനെ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ചയുണ്ടാകുമെന്നാണ് വിവരം.
ടി20 ലോകകപ്പ് ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് (ഡബ്ല്യുകെ), സഞ്ജു സാംസൺ (ഡബ്ല്യുകെ), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചാഹൽ , അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മൊഹമ്മദ്. സിറാജ്.
Discussion about this post