തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആർടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ KSRTC ഡ്രൈവറെ ഡ്യൂട്ടിയിൽ നിന്ന് മാറ്റി. ഡ്യൂട്ടിക്ക് കയറേണ്ടെന്നാണ് നിർദേശം. ഡ്രൈവർ DTOയ്ക്ക് മുമ്പാകെ വിശദീകരിക്കണം നൽകാൻ നിർദ്ദേശമുണ്ട്. ഇന്ന് ജോലിക്ക് കയറേണ്ടന്നും എന്ന് നിർദേശം നൽകി.
കെഎസ്ആർടിസി ഡ്രൈവർ യദുവിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് മേയർ ആര്യ രാജേന്ദ്രനും സച്ചിൻ ദേവ് എംഎൽഎയും പരാതി നൽകിയിരിക്കുന്നത്. വാഹനത്തിന് സൈഡ് നൽകാത്തതല്ല പ്രശ്‌നം, ഡ്രൈവർ അശ്ലീല ആംഗ്യം കാണിച്ചു. സിഗ്നലിൽ നിർത്തിയപ്പോഴാണ് സംസാരിച്ചത്. വാഹനം തടഞ്ഞുനിർത്തിയല്ല സംസാരിച്ചതെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു. ഇടത് ഭാഗത്ത് കൂടെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിച്ചു. കാറിൽ പലതവണ ഇടിക്കാൻ ശ്രമിച്ചു. ഡ്രൈവർ ലഹരി ഉപയോഗിച്ചിരുന്നു എന്നും നിയമപരമായി നീങ്ങുമെന്ന് ആര്യ രാജേന്ദ്രൻ പറഞ്ഞു.
മൊഴി രേഖപ്പെടുത്താൻ പൊലീസ് മേയറോട് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കാർ ബസിന് കുറുകെയിട്ട് ട്രിപ്പ് മുടക്കിയെന്ന് ആരോപിച്ചുള്ള കെഎസ്ആർടിസി ഡ്രൈവറുടെ പരാതിയിൽ മേയർക്കെതിരെ പൊലീസ് ഇതുവെരെ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ പരാതിയിൽ കഴമ്പില്ലെന്ന നിലപാടിലാണ് പൊലീസ് ഉള്ളത്.