ബിജെപിയിൽ ചേരാൻ സിപിഎം നേതാവ് ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചർച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ അവകാശപ്പെടുന്നു. എന്നാൽ കേരളത്തിൽ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ പറയുന്നു.
ടിജി നന്ദകുമാറിൻറെ കൊച്ചി വെണ്ണലയിലെ വീട്ടിലും, ദില്ലി ലളിത് ഹോട്ടലിലും, തൃശൂർ രാമനിലയത്തിലും വച്ചാണ് കൂടിക്കാഴ്ച നടന്നത്. ആദ്യം കാണുന്നത് നന്ദകുമാറിൻറെ വീട്ടിൽ വച്ചാണ്. 2023 ജനുവരി മാസത്തിലായിരുന്നു ഇത്. അവിടെ വച്ച് ബിജെപിയിൽ ചേരാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞുവെന്നും പാർട്ടിയിലെ പദവി പ്രശ്നമാണ് അന്ന് ഉന്നയിച്ചതെന്നും ശോഭ സുരേന്ദ്രൻ പറയുന്നു.
ദില്ലിയിലെത്തിയത് ബിജെപിയിലേക്ക് ചേരാൻ തയ്യാറെടുത്ത് തന്നെയായിരുന്നു, എന്നാൽ കേരളത്തിൽ നിന്നെത്തിയ ഒരു ഫോൺ കോൾ ഇപിയുടെ തീരുമാനം മാറാൻ കാരണമായി. ആ ഫോൺ കോളിന് ശേഷം ഇപി പരിഭ്രാന്തനാവുകയും പാർട്ടിയിൽ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണമെന്നാവശ്യപ്പെടും ചെയ്തു, ആ കാൾ പിണറായി വിജയന്റേത് ആയിരുന്നു എന്നും ശോഭ സുരേന്ദ്രൻ അനുമാനിക്കുന്നുണ്ട്.
EP was ready to join BJP: Shobha Surendran
Discussion about this post