ഫഹദ് നായകനായ ആവേശം ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. ആഗോളതലത്തിൽ ആവേശം 120 കോടി രൂപയോളം നേടി എന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഞായറാഴ്‍ചത്തെ കളക്ഷൻ മാത്രം ഏകദേശം 3.30 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട് കാണിക്കുന്നത്. കേരള ബോക്സ് ഓഫീസിൽ നിന്ന് മാത്രം 2.63 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.
ഫഫയുടെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകർഷണം. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് നായകൻ ഫഹദ് ആവേശത്തിൽ എത്തിയിരിക്കുന്നത്. ചിത്രത്തിൽ ഉടനീളം നിറഞ്ഞാടുകയാണ് ഫഹദ്.
ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ്. സംഗീതം സുഷിൻ ശ്യാമും. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് നിർമാണം നിർവഹിക്കുന്നത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയായി ഉണ്ട്.
Discussion about this post