റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. 240 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്റെ വില 53,240 രൂപയായി കുറഞ്ഞു. ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്. 6655 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഏറിയും കുറഞ്ഞും സ്വർണവില ചാഞ്ചാട്ടം തുടരുക ആയിരുന്നു.
മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വർധിച്ച് 50,400 രൂപയായാണ് സ്വർണവില ഉയർന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവില ഈ മാസം മൂന്നാം തീയതി മുതൽ വീണ്ടും ഉയർന്ന് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നതാണ് കണ്ടത്. ഏപ്രിൽ 19 ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിലെത്തുകയും ചെയ്തു. തുടർന്ന് വില കുറയുന്നതാണ് ദൃശ്യമായത്. പത്തുദിവസത്തിനിടെ ഏകദേശം 1250 രൂപയാണ് കുറഞ്ഞത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റമാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്.
Gold price drops by Rs 240.
Discussion about this post