പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് പരിക്ക്. ഹെലികോപ്റ്ററിൽ കയറുന്നതിനിടെ തെന്നി വീണാപ്പപ്പോഴാണ് മമതാ ബാനർജിക്ക് പരിക്ക് പറ്റിയത്. ദുർഗാപൂരിൽ വച്ചാണ് സംഭവം. മമതയുടെ ഗുരുതരമല്ലെന്നും നിസാര പരിക്ക് മാത്രമേ ഉള്ളുവെന്നും ഓഫീസ് അറിയിച്ചു.
തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി കുൽത്തിയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം . അപകടമുണ്ടായിട്ടും, മമതബാനർജി കുൽത്തിയിലേക്ക് പോയെന്നാണ് വിവരം. തൃണമൂൽ കോൺഗ്രസിൻ്റെ അസൻസോൾ സ്ഥാനാർത്ഥി ശത്രുഘ്നൻ സിൻഹയുടെ പ്രചാരണ റാലിയിൽ പങ്കെടുക്കാനാണ് മമത ബാനർജി കുളത്തിയിലേക്ക് പുറപ്പെട്ടത്.
Discussion about this post