റഫയില്‍ ഇസ്രയേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശനഷ്ടങ്ങൾ

ഗാസയിലെ റഫയിൽ ഇസ്രയേൽ സൈന്യം നടത്തിയ ഷെല്ലാക്രമണത്തിൽ പ്രദേശത്ത് വ്യാപക നാശം. കരയുദ്ധത്തിന് മുന്നോടിയായുള്ള നീക്കമാണ് ഷെല്ലാക്രമണണമെന്നും വിലയിരുത്തപ്പെടുന്നു. അന്താരാഷ്ട്ര മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ട് കരയാക്രമണവുമായി മുന്നോട്ടു പോകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.

ഷെല്ലാക്രമണം ഉൾപ്പെടെ പലസ്തീനിൽ 24 മണിക്കൂറിനിടെ 51 പേർ കൊല്ലപ്പെട്ടു. 75 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഇതോടെ ഇതുവരെ ഇസ്രയേൽ ആക്രമണത്തിൽ 34,356 പേർ പലസ്തീനിൽ കൊല്ലപ്പെട്ടെന്നാണ് കണക്ക്. 77,368 പേർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിലെ നുസൈറാത്തിൽ പലസ്തീനിയെ ഇസ്രയേൽ പൗരൻ വെടിവെച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. റഫ തീരത്ത് പലസ്തീനി മത്സ്യത്തൊഴിലാളിയെ ഇസ്രയേൽ സൈന്യം വെടിവെച്ചു കൊന്നതായും വാർത്തകളുണ്ട്.

Israel’s war on Gaza Rafah

Exit mobile version