ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലെ ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് ദൗത്യം മേയ് ആറിന് നടത്താൻ നാസ തീരുമാനിച്ചു. ഫ്ലോറിഡയിലെ കേപ്പ് കാനവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിൽ വച്ചാണ് ദൗത്യം. ദൗത്യത്തിന്റെ പൈലറ്റായി നാസയിലെ ഇന്ത്യൻ വംശജയായ ബഹിരാകാശ ശാസ്ത്രജ്ഞ സുനിത എൽ.വില്യംസിനെയാണ് നിയോഗിച്ചത്.