സിബിഐ സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന്റെ പേരിൽ അനിൽ ആന്റണി 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ തെളിവുകൾ പുറത്തുവിട്ടു ടി.ജി. നന്ദകുമാർ.
അനിൽ പണം വാങ്ങിയെന്ന് തെളിയിക്കുന്ന ചിത്രങ്ങളും രേഖകളുമാണ് നന്ദകുമാർ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തിയത് . പിന്നാലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ശോഭാ സുരേന്ദ്രൻ 10 ലക്ഷം രൂപ വാങ്ങിയതിന് തെളിവുകൾ ഉണ്ടെന്നും ദല്ലാൾ ആരോപിച്ചു. ഇതിന്റെ രസീതുകളും ദല്ലാൾ പുറത്തുവിട്ടിട്ടുണ്ട്
എൻഡിഎ അധികാരത്തിൽ വന്നാലും ഇന്ത്യ അധികാരത്തിൽ വന്നാലും താൻ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് നന്ദകുമാർ പറയുന്നത്.
‘അനിൽ ആന്റണി ഡൽഹിയിലെ സൂപ്പർ ദല്ലാളാണെന്നാണ് നന്ദകുമാർ പറയുന്നത്. സ്റ്റാൻഡിങ് കോൺസൽ നിയമനത്തിന് 25 ലക്ഷം രൂപ അനിൽ ആന്റണി കൈപ്പറ്റിയെന്നതായിരുന്നു പ്രധാന ആരോപണം. നിയമനം ലഭിക്കാതെ വന്നതോടെ പണം തിരികെ കിട്ടാൻ പിജെ കുര്യനും പിടി തോമസും ഇടപെട്ടുവെന്നും ദല്ലാൾ പറഞ്ഞിരുന്നു.
ഡിഫൻസ് മിനിസ്റ്റർ പദവി, യുപിഎ ഒന്നും രണ്ടും സർക്കാരുകളെ വിറ്റ് കാശാക്കിയ ഒരു ഇടനിലക്കാരനാണ് അനിൽ ആന്റണി. 2013 ഏപ്രിലിൽ ഡൽഹി ഒരു സ്വകാര്യ ഹോട്ടലിൽവെച്ചാണ് നന്ദകുമാർ അനിലിന് പണം കൈമാറിയത്. സിബിഐ ഡയറക്ടറായിരുന്ന രഞ്ജിത്ത് സിൻഹയ്ക്ക് നൽകാനാണ് അനിലിന് പണം കൊടുത്തത്. നിയമനം ലഭിച്ചില്ല. പണം തിരികെ നൽകാൻ അനിൽ തയ്യാറായില്ല. പി.ജെ. കുര്യനോട് കാര്യം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. പി.ടി. തോമസ് ഇടപെട്ടിട്ടാണ് അഞ്ചുഗഡുക്കളായി പണം ലഭിച്ചത്. എൻഡിഎ. മന്ത്രിസഭ വന്നപ്പോൾ, പരാതികൊടുക്കാൻ ശ്രമിച്ചപ്പോൾ പി.ജെ. കുര്യനാണ് പിന്തിരിപ്പിച്ചതെന്നും ആന്റണിയുടെ വീട്ടിൽവെച്ചും അനിൽ ഇടപാടുകൾ നടത്തിയെന്നും പിടിക്കപ്പെടാതിരിക്കാനാണ് അനിൽ ബിജെപിയിൽ ചേർന്നതെന്നും ആണ് ദല്ലാൾ പറഞ്ഞത് .
അനിൽ ഇതെല്ലാം നിഷേധിച്ചാൽ തെളിവു ഹാജരാകാമെന്നും നന്ദകുമാർ വെല്ലുവിളിച്ചിരുന്നു. എന്നാൽ ആരോപണമുന്നയിച്ച ആൾ സമൂഹവിരുദ്ധനാണ് എന്നും പറയുന്നതെല്ലാം പച്ചക്കള്ളമാണെന്നും ആണ് അനിൽ ആവർത്തിച്ചു പറയുന്നത്. നാനാഥകുമാറിന്റെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധയാണ് എന്നും കോൺഗ്രസിന്റെ ഗൂഡാലോചനയാണിതെന്നും അനിൽ പറയുന്നു.
Discussion about this post