ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗുജറാത്തിലെ സൂറത്ത് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാണിയുടെ നാമനിർദേശ പത്രിക തള്ളി. പത്രികയിൽ നിലേഷിനെ നിർദേശിച്ച മൂന്നുപേരും ഒപ്പ് തങ്ങളുടേതല്ലെന്ന് സത്യവാങ്മൂലത്തിൽ അറിയിച്ചതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് ഭരണാധികാരി കൂടിയായ ജില്ലാ കളക്ടർ പത്രിക തള്ളിയത്.
ഇതിനു പിന്നാലെ സൂറത്തിൽ കോൺഗ്രസിന്റെ പകരക്കാരനായ സ്ഥാനാർഥി സുരേഷ് പദ്ലസയെ നിർദേശിച്ചയാളും പിൻമാറി. ഈ പത്രികയും അസാധുവായതോടെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർഥിയില്ലാത്ത സ്ഥിതിയാണ്. ഇതോടെ സൂറത്ത് മണ്ഡലത്തിൽ നിന്ന് BJP ടിക്കറ്റിൽ മത്സരിക്കുന്ന മുകേഷ് ദലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മട്ടാണ്.
നിർദേശകരുടെ ഒപ്പ് പ്രഥമദൃഷ്ട്യാ അസാധുവായതിനാൽ കുംഭാനിയും പദ്ശാലയും സമർപ്പിച്ച നാല് നാമനിർദേശ പത്രികകളും തള്ളുകയാണെന്ന് റിട്ടേണിങ് ഓഫിസർ സൗരഭ് പാർഥി വ്യക്തമാക്കി.
1951ലെ ജനപ്രാതിനിത്യ നിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് നീലേഷ് കുമ്പാനിയുടെ പത്രിക തള്ളിയിട്ടുള്ളത്. നാമനിർദേശ പത്രിക സമർപ്പിക്കുന്ന സ്ഥാനാർത്ഥിയുടെയോ സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുന്ന വ്യക്തിയുടെയോ ഒപ്പ് യഥാർത്ഥം അല്ലെങ്കിലോ കൃത്രിമത്വം കണ്ടെത്തിയാലോ പത്രിക തള്ളാം എന്നുള്ളതാണ് ഈ നിയമം വ്യവസ്ഥ ചെയ്യുന്നത്.
സംഭവത്തിൽ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് കോൺഗ്രസ് പാർട്ടിയുടെ അഭിഭാഷകൻ ബാബു മംഗുക്യ വ്യക്തമാക്കി. പത്രികയെ പിന്തുണച്ചവരെ പൊലീസിനെ ഉപയോഗിച്ച് ബിജെപി ക്യാംപ് ഭീഷണിപ്പെടുത്തുകയാണെന്നാണ് കോണ്‍ഗ്രസും എഎപിയും ആരോപിക്കുന്നത്
ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഗുജറാത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് 24 സീറ്റിലും എഎപി രണ്ട് സീറ്റിലുമാണ് മത്സരിക്കുന്നത്.
BJP ഇത്തരത്തിൽ ഒരു അട്ടിമറി നടത്തത്തിൽ ലോക്സഭയിൽ എത്തുന്നത് ഇത് ആദ്യമാണ്. ഏപ്രിൽ 19ന് നടന്ന ആദ്യഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടന്ന അരുണാചൽ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിൽ 10 ബിജെപി സ്ഥാനാർത്ഥികൾ എതിരാളികൾ ഇല്ലാതെ വിജയിച്ചിരുന്നു. 2011-14 ഉപതിരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ വിജയിച്ച അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു ഉൾപ്പെടെയുള്ള 10 BJP എംഎൽഎമാർ ആണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
60 അംഗ അരുണാചൽ പ്രദേശ് അസംബ്ലിയിൽ ആറിലൊന്ന് സ്ഥാനാർഥികളാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. ഇത്രയധികം സ്ഥാനാർഥികൾ ലോക്സഭയിൽ എതിരില്ലാതെ എത്തുന്ന അവസ്ഥ തീർത്തും ജനാതിപത്യ വിരുദ്ധമാണെന്നു രാഷ്ട്രീയ നിരീക്ഷകർ വിശീകരിച്ചിരുന്നു. രാഷ്ട്രീയ എതിരാളികളെ ജനാധിപത്യപരമായി നേരിടാതെ കുതന്ത്രങ്ങളൂടെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന BJP യുടെ നരി തത്രങ്ങളുടെ ഒടുവിലത്തെ ഉദേഹരമാണ് ഇത്.
Discussion about this post