ഇനി ആർക്കും ഇത് സംഭവിക്കരുത്; കെ കെ ശൈലജക്കെതിരെ പരാതി നൽകാനൊരുങ്ങി ഷാഫി പറമ്പിൽ

എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജക്കെതിരെ പരാതി നൽകാനൊരുങ്ങി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചെന്ന ആരോപണം തന്റെ നേരെ ഉയർന്നത് കെട്ടിച്ചമച്ചത് ആണെന്നാണ് ഷാഫി പറമ്പിൽ പറയുന്നത്. ചെയ്യാത്ത കാര്യങ്ങൾക്കാണ് താൻ ആക്ഷേപം കേട്ടത്. ഉമ്മയില്ലേയെന്ന ചോദ്യം വരെ കേൾക്കേണ്ടി വന്നു. ഇപ്പോൾ സത്യം പുറത്ത് വന്നു. രാഷ്ട്രീയ നേട്ടത്തിന് മറ്റെന്തെങ്കിലും വിഷയങ്ങൾ സംസാരിക്കട്ടെയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഇനി ഒരാൾക്ക് ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് പരാതി നൽകുന്നത്. വ്യക്തിപരമായി ആരോടും പ്രശ്‌നമില്ല. പൗരത്വഭേദഗതി നിയമത്തിലെ നിലപാട് അടക്കം രാഷ്ട്രീയ കാര്യങ്ങൾ ചർച്ച ചെയ്തുതന്നെയാണ് മുന്നോട് പോകുന്നത്. വിവാദങ്ങൾ എതിരായി വന്നെങ്കിലും തങ്ങൾക്ക് അനുകൂലമായി തന്നെയാണ് ഭവിച്ചതെന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു.

Exit mobile version