മോഹൻലാൽ നായകനാകുന്ന 360-ാം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. സിനിമയുടെ പൂജയുടെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് താരം തന്നെയാണ് ഇക്കാര്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തരുൺ മൂർത്തിയാണ്.
ഇനിയും പേര് പുറത്ത് വിട്ടിട്ടില്ലാത്ത ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രധാന വേഷത്തിലെത്തുന്നത് ശോഭനയാണ്.15 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ-ശോഭനാ കോംബോയിൽ മലയാളത്തിലൊരു സിനിമ എത്തുന്നത്. ഇരുവരും ചേർന്നെത്തുന്ന 26-ാം ചിത്രമാണ് ഇത്.
1985 ൽ പുറത്തിറങ്ങിയ ‘അവിടുത്തെ പോലെ ഇവിടെയും’ എന്ന ചിത്രത്തിലാണ് മോഹൻലാൽ-ശോഭന ജോഡി ആദ്യം പ്രത്യക്ഷപ്പെടുന്നത്. 2009 ൽ പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കിയാണ് മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിച്ച അവസാന ചിത്രം.
Discussion about this post