കുട്ടികളുടെ അശ്ലീല വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ നിന്ന് ഉടൻ നീക്കം ചെയ്യണം; സുപ്രീംകോടതി

Supreme Court says children's obscene videos should be removed from social media immediately

ഡല്‍ഹി: കുട്ടികളെ അശ്ലീല വിഡിയോകളില്‍ ഉപയോഗിക്കുന്നത് കുറ്റകരവും അതീവ ആശങ്ക ഉളവാക്കുന്നതുമായ വിഷയമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ നിരീക്ഷണം. ഒരു കുട്ടി അശ്ലീല വീഡിയോ കാണുന്നത് കുറ്റകരമല്ലാതിരിക്കാമെങ്കിലും എങ്കിലും അവ നിയന്ത്രിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കണം.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷണം നടത്തിയത്.

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും അത് കാണുകയും ചെയ്യുന്നത് പോക്സോ നിയമപ്രകാരവും ഐ.ടി. നിയമ പ്രകാരവും കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്തശേഷം മറ്റാര്‍ക്കെങ്കിലും ഫോര്‍വേഡ് ചെയ്താല്‍ മാത്രമേ ഐ.ടി. ആക്ടിലെ 67-ബി പ്രകാരം കുറ്റകരമാകുകയുള്ളൂ എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. ഹര്‍ജി വിധി പറയാനായി സുപ്രീംകോടതി മാറ്റി.

Exit mobile version