ബിജെപി എന്നാൽ ഭാരതീയ ബോണ്ട് പാർട്ടിയാണ് ആണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഇലക്ടറൽ ബോണ്ടിൽ തെളിഞ്ഞത് ബിജെപിയുടെ അഴിമതിയാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.
എന്തുകൊണ്ട് പിണറായി വിജയനെ കേന്ദ്ര സർക്കാർ അറസ്റ്റ് ചെയ്യുന്നില്ല എന്ന് രാഹുൽ ഗാന്ധിയുടെ ചോദ്യം ലജ്ജിപ്പിക്കുന്നതാണ്. ബിജെപിയെ സഹായിക്കാനുള്ള ചോദ്യമാണിത്. കേരളത്തിൽ ബിജെപിയെ എതിർക്കുന്നത് എൽഡിഎഫ് ആണ്. കേന്ദ്ര സർക്കാർ സാമ്പത്തികമായി കേരളത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഇതിനെതിരെ കേരളം നടത്തിയ പോരാട്ടത്തിൽ നിന്ന് കോൺഗ്രസ് മാറി നിന്നു. കോൺഗ്രസിന്റെ നിലപാട് ഇതാണോ എന്നും വൃന്ദ കാരാട്ട് ചോദിക്കുന്നു.
ഇതിന് മുൻപും ഇഡി കേരളത്തിൽ അന്വേഷിച്ച കേസുകൾ ഒന്നുമായില്ല. അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. കെകെ ശൈലജയ്ക്കെതിരെ നടന്നത് ഏറ്റവും മോശമായ ആക്രമണമാണ്. വടകരയിൽ ശൈലജയുടെ വിജയം ഉറപ്പാണ് എന്നും വൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.