തൻ്റെ പേരിൽ വ്യാജ പ്രചാരണം നടത്തുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ വ്യക്തമാക്കി. വ്യക്തിഹത്യ നടത്തിയിട്ട് തനിക്ക് ജയിക്കേണ്ട ആവശ്യമില്ലെന്നും ഉള്ളത് പറഞ്ഞിട്ട് ജയിച്ചാൽ മതിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
എവിടെയാണ് താൻ മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചതെന്നും എവിടെയാണ് വ്യക്തിഹത്യ നടത്തി തെരഞ്ഞെടുപ്പിൽ ജയിച്ചിട്ടുള്ളതെന്നും ഷാഫി പറമ്പിൽ ചോദിക്കുന്നു. താൻ വ്യക്തിഹത്യ നടത്തിയിട്ടില്ലെന്നും അങ്ങനെ ചെയ്യുന്നവർക്ക് സംരക്ഷണം കൊടുക്കുകയുമില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല, ഇനി ചെയ്യുകയുമില്ലന്നും ഷാഫി പറമ്പിൽ പ്രതികരിച്ചു. ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറഞ്ഞു.