രാജ് കുന്ദ്രയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇ ഡി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. രാജ് കുന്ദ്രയുടെ 97 കോടിയുടെ സ്വത്തുക്കളാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്റേറ്റ് കണ്ടുകെട്ടിയത്. നടി ശില്പ ഷെട്ടിയുടെ ഭർത്താവാണ് രാജ് കുന്ദ്ര. ശിൽപ ഷെട്ടിയുടെ ജുഹുവിലെ ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ഇപ്പോൾ കണ്ടുക്കെട്ടിയത്. പുണെയിലുള്ള രാജ് കുന്ദ്രയുടെ ബംഗ്ലാവും അദ്ദേഹത്തിന്റെ പേരിലുള്ള ഇക്വിറ്റി ഷെയറുകളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. 2002 ൽ രജിസ്റ്റർ ചെയ്ത കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് 22 വർഷങ്ങൾക്ക് ശേഷം നടപടി ഉണ്ടായിരിക്കുന്നത്.
പ്രതിമാസം പത്ത് ശതമാനത്തോളം ലാഭം തരാമെന്ന് പറഞ്ഞ് 6600 കോടി രൂപ ബിറ്റ് കോയിനുകൾക്കെന്ന പേരിൽ പൊതുജനങ്ങളിൽ നിന്ന് നിക്ഷേപം വാങ്ങി മുങ്ങിയ മറ്റൊരു കേസിലും ഇഡി അന്വേഷണം നടത്തി വരികയാണ്. 2017 ലാണ് ബിറ്റ് കോയിൻ തട്ടിപ്പ് നടക്കുന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി വഴിയായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്.
ED attaches Rs 98 cr worth assets of Raj Kundra.