വടകര യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ പരാതിനൽകി എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ. നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നു എന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനാണ് ശൈലജ പരാതി നൽകിയത്.
സ്ഥാനാർഥിയുടെ അറിവോടെ സൈബർ ആക്രമണം നടക്കുകയാണ്. ഫോട്ടോ മോർഫ് ചെയ്തും സംഭാഷണം എഡിറ്റു ചെയ്തും വ്യാജ പ്രചാരണം നടത്തുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും സൈബറിടം ദുരുപയോഗം ചെയ്യുന്നു. പൊലിസിൽ പരാതി നൽകിയിട്ടും സത്വര നടപടി ഉണ്ടായിട്ടില്ല എന്നും അവർ ആരോപിക്കുന്നു.
സ്ഥാനാർഥി എന്ന നിലയിൽ യുഡിഎഫും സ്ഥാനാർഥിയും മീഡിയ വിങ്ങും തന്നെ വ്യക്തിഹത്യ നടത്തുന്നു എന്ന് ഇന്നലെ കെകെ ശൈലജ ആരോപിച്ചിരുന്നു. തന്നെ തേജോവധം ചെയ്യുന്നത് സ്ഥിരമാക്കുന്നു. ധാർമികതയില്ലാതെ പെരുമാറുന്നു. ഇത്ര വ്യക്തിഹത്യ നേരിടുന്നത് ജീവിതത്തിൽ ആദ്യമായാണെന്നും കെ കെ ശൈലജ പറഞ്ഞു.
എൻ്റെ വടകര KL11 എന്ന ഇൻസ്റ്റാ പേജിൽ മോശം ചിത്രങ്ങളും വിഡിയോയും പ്രചരിപ്പിക്കുന്നുണ്ട്. കുടുംബ പേജുകളിലാണ് ഇത് കൂടുതൽ വരുന്നത്. തനിക്ക് പിന്തുണ ഏറുന്നത് കണ്ടാവും കുടുംബ പേജിൽ അശ്ലീല വിഡിയോ പ്രചരിപ്പിക്കുന്നത് എന്നും കെ കെ ശൈലജ പറയുന്നു.
KK Shailaja filed a complaint against Shafi Parambil in the Election Commission.