ഒരാഴ്ച കൂടി ജയിലിൽ; കെജ്‌രിവാളിൻറെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കില്ല

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ ഇഡി അറസ്റ്റ് ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ ഇന്ന് പരിഗണിച്ചില്ല. ഇതോടെ ഒരാഴ്ച കൂടി കെജ്‌രിവാൾ തിഹാർ ജയിയിൽ തുടരേണ്ടതായി വരും. അവധികൾക്കു ശേഷം കോടതി തിങ്കളാഴ്ച ചേരുമ്പോൾ കെജ്‌രിവാളിൻറെ ഹർജി പരിഗണിക്കുവനാണ് സാധ്യത.

കെജ്‌രിവാളിൻറെ ഹർജിയിൽ അടിയന്തരവാദം കേൾക്കാൻ ബുധനാഴ്ച സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടില്ല. കോടതി കലണ്ടർ പ്രകാരം വ്യാഴാഴ്ച പെരുന്നാൾ അവധിയും വെള്ളിയാഴ്ച പ്രാദേശിക അവധിയുംമാണ്. അതുകഴിഞ്ഞുള്ള ശനി, ഞായർ ദിവസങ്ങളിലെ അവധികൾ കൂടി കഴിഞ്ഞ് തിങ്കളാഴ്ചയാണ് ഇനി കോടതി ചേരുന്നത്.

Exit mobile version