ഭൗതിക ശാസ്ത്രജ്ഞനും നോബൽ ജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും നൊബേല്‍ സമ്മാനജേതാവുമായ പീറ്റര്‍ ഹിഗ്സ് അന്തരിച്ചു. 94 വയസ്സായിരുന്നു പ്രായം. അസുഖബാധിതനായതിനെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.1964-ൽ പീറ്റർ ഹിഗ്‌സ് ഉൾപ്പെടെ ആറു ശാസ്ത്രജ്ഞരാണ് പ്രപഞ്ചത്തിൽ പിണ്ഡത്തിന് കാരണമായ അദൃശ്യമായ കണികാതലമുണ്ടെന്ന സിദ്ധാന്തത്തിന് രൂപം കൊടുത്തത്.

ഹിഗ്സ് ബോസോൺ എന്ന സങ്കൽപം മുന്നോട്ടുവച്ച ഭൗതിക ശാസ്ത്രജ്ഞനാണ് പീറ്റര്‍ ഹിഗ്സ്. ഈ നേട്ടത്തിന് 2013ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ബെല്‍ജിയന്‍ ശാസ്ത്രജ്ഞന്‍ ഫ്രാങ്കോയ്സ് ഇംഗ്ലര്‍ട്ടുമായി ഹിഗ്‌സ് പങ്കിട്ടിരുന്നു.

Peter Higgs passed away

Exit mobile version