സംസ്ഥാനത്ത് സ്വർണവില വർധന തുടരുന്നു. ഇന്ന് രണ്ടാമത്തെ തവണയാണ് വില കൂടുന്നത്. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 52,800 രൂപയിലെത്തി. ഗ്രാമിന് 25 രൂപയാണ് കൂടിയത്.
ഇന്ന് രാവിലെ സ്വർണവില പവന് 80 രൂപ കൂടി 52,600 രൂപയായിരുന്നു. ആഗോള വിപണയിൽ സ്വർണവില വർധിച്ചതാണ് ഇന്ന് രണ്ടാം തവണയും വില വർധിക്കാൻ കാരണമായത്. രാവിലെ വില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില 2343 ആയിരുന്നത് പിന്നീട് കൂടി 2354 ആയി. ഇതോടെയാണ് സംസ്ഥാനത്ത് വീണ്ടും സ്വർണത്തിന് വിലയിൽ മാറ്റം വന്നത്.
Gold rate today
Discussion about this post