രാജ്യത്ത് ഇന്ത്യ മുന്നണിയും കേരളത്തിൽ യുഡിഎഫും അധികാരത്തിൽ വരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാഹുലിൻ്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണിയെ അധികാരത്തിൽ എത്തിക്കുമെന്നും രാജ്യത്തെ സംരക്ഷിക്കാൻ നിലപാട് സ്വീകരിക്കുന്ന നേതാവ് ആണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.
ലോകം ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ഉറ്റുനോക്കുന്നുണ്ട്. കേരളത്തിൽ ഇടത് പക്ഷത്തിന് വോട്ട് നൽകുന്നത് ബിജെപിക്ക് വോട്ട് കൊടുക്കുന്നത് പോലെയാണ്. രാജ്യത്തെ പ്രതിപക്ഷ നേതാക്കളെ മുഴുവൻ ബിജെപി വേട്ടയാടുന്നു. പക്ഷേ പിണറായി വിജയനെയും കുടുംബത്തെയും തൊടുന്നില്ലയെന്നും ശിവകുമാർ കുറ്റപ്പെടുത്തി. ബിജെപിക്ക് ഒപ്പം നിൽക്കുന്ന ആളുകളെ വെളുപ്പിച്ച് എടുക്കുന്നു. ബിജെപിക്ക് വെളുപ്പിക്കാൻ ഇപ്പോൾ ഒരു പുതിയ മെഷീൻ ഉണ്ടെന്നും അത് വാഷിംഗ് മെഷീൻ ആണെന്നും ഡികെ ശിവകുമാർ പരിഹസിച്ചു.
Discussion about this post