Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

സുഗന്ധഗിരി വനംകൊള്ള; ട്രാക്ടർ ജീവനക്കാർ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ

News Bureau by News Bureau
Apr 3, 2024, 05:21 pm IST
in News, Kerala
Share on FacebookShare on TwitterTelegram

കോഴിക്കോട്: വയനാട് സുഗന്ധഗിരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ മരം മുറിച്ച സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. കോഴിക്കോട് സ്വദേശി സുധീർ കുമാർ, കണിയാമ്പറ്റ സ്വദേശി പ്രിൻസ്, വൈത്തിരി സ്വദേശി അബു താഹിർ എന്നിവരാണ് അറസ്റ്റിലായത്. മുറിച്ച മരങ്ങൾ കടത്താൻ വേണ്ടി ഉപയോഗിച്ച ക്രെയിനിലെയും ട്രാക്ടറിലെയും ജീവനക്കാരാണ് അറസ്റ്റിലായവർ. മുൻപ് കേസിൽ പ്രതിചേർത്ത ആറു പേരേക്കൂടാതെയാണ് മൂന്നു പേർ അറസ്റ്റിലായത്. ഇതോടെ കേസിൽ പ്രതി ചേർക്കപ്പെട്ടവരുടെ എണ്ണം ഒൻപതായി.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തേ, രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ സെക്രട്ടറി കൂടിയായ കൽപറ്റ സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ.ചന്ദ്രൻ, ഇതേ സംഘടനയിൽ അംഗമായ ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ എന്നിവർക്കെതിരെയായായിരുന്നു നടപടിയെടുത്തത് . സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ.

മരങ്ങൾ വെട്ടിക്കടത്ത് അന്വേഷിക്കാൻ മൂന്നു ഡിഎഫ്ഒമാർ ഉൾപ്പെടുന്ന ഉന്നതതല സമിതി രൂപീകരിച്ചു. ഫ്ളയിങ് സ്ക്വാഡ് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർമാരായ മനു സത്യൻ (എറണാകുളം), അജിത് കെ.രാമൻ (കണ്ണൂർ), എ.പി.ഇംതിയാസ് (കോഴിക്കോട്) എന്നിവർക്കാണ് അന്വേഷണച്ചുമതല. കോട്ടയം ഫ്ളയിങ് സ്ക്വാഡ് ചീഫ് കൺസർവേറ്റർ എം.നീതു ലക്ഷ്മിയുടെ മേൽനോട്ടമുണ്ടാകും. വിജിലൻസ് അഡിഷനൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ എൽ.ചന്ദ്രശേഖർ അന്തിമ റിപ്പോർട്ട് നൽകും. മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ തലസ്ഥാനത്തു ചേർന്ന ഉന്നതതല യോഗത്തിലാണ് അടിയന്തര തീരുമാനം.

വീടുകൾക്ക് ഭീഷണിയായ 20 മരം മുറിക്കാൻ നൽകിയ പെർമിറ്റിന്റെ മറവിൽ 126 മരങ്ങൾ മുറിച്ചു കടത്തിയതായാണ് തിരിമറി നടത്തിയത് . സ്വകാര്യ ഡിപ്പോകൾക്ക് നൽകുന്ന ‘ഫോം–4 വെള്ള പാസുകൾ’ ഉപയോഗിച്ച് അവ ചെക്പോസ്റ്റ് കടത്തുകയും ചെയ്തു. വനം ഉദ്യോഗസ്ഥരിൽ ചിലർതന്നെ ഇതിനു സഹായം ചെയ്തതായാണു വിവരം.സുഗന്ധഗിരിയിൽ ഭൂരഹിതരായ ആദിവാസികൾക്ക് 5 ഏക്കർ വീതം പതിച്ചു കൊടുക്കാൻ ഉപയോഗിച്ച 1,086 ഹെക്ടറിലാണ് മരംകൊള്ള നടന്നത്. പതിച്ചു കൊടുത്തെങ്കിലും ഭൂമി ഇപ്പോഴും വനം വകുപ്പിന്റെ അധീനതയിലാണ്.

Tags: wayanaduEDITOR'S PICKsugandhagiri forest
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies