ഇൻസ്റ്റഗ്രാമിലും കുതിപ്പ് തുടർന്ന് ചെന്നൈ സൂപ്പർ കിങ്‌സ്. ഇൻസ്റ്റഗ്രാമിൽ ചെന്നൈ സൂപ്പർ കിങ്‌സ് 15 മില്ല്യൺ ഫോളോവേഴ്‌സിനെ സ്വന്തമാക്കികൊണ്ടാണ് ടീം പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഇക്കാര്യം അവർ അറിയിച്ചത്. ‘ഇൻസ്റ്റയിൽ 15 മില്ല്യൺ വിസിലുകൾ. മഞ്ഞനിറം എന്നേന്നേക്കും വളരുകയാണ്’, സൂപ്പർ കിങ്‌സ് എക്‌സിൽ പോസ്റ്റിൽ കുറിച്ചു.
ഇൻസ്റ്റഗ്രാമിൽ 15 മില്ല്യൺ ഫോളോവേഴ്‌സുള്ള ആദ്യ ഐപിഎൽ ടീമായി സിഎസ്‌കെ മാറി. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള രണ്ടാമത്തെ ടീം . 13.5 മില്ല്യൺ ഫോളോവേഴ്‌സാണ് ആർസിബിക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യൻസിന് 13.2 മില്ല്യൺ ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സുണ്ട്.
അതേസമയം ധോണിയും പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കൽ നടത്തിയ വിക്കറ്റ് കീപ്പർ എന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയിരിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ പുറത്താക്കിയവരുടെ എണ്ണം നിലവിൽ 300 ആണ്.
Chennai Super Kings become first IPL team with 15 million followers on Instagram.
Discussion about this post