മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എംപി സഞ്ജയ് സിങ്ങിന് ജാമ്യം. ജാമ്യ വ്യവസ്ഥകൾ വിചാരണ കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജാമ്യം നൽകുന്നതിനെ സംബന്ധിച്ച് ഇഡി എതിർപ്പ് പ്രകടിപ്പിച്ചില്ല.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൻ്റെ അറസ്റ്റും റിമാൻഡും ചോദ്യം ചെയ്ത് സിംഗ് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. കേസിൽ കഴിഞ്ഞ വർഷം ഒക്ടോബർ നാലിന് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നു. സിംഗിന് ജാമ്യം അനുവദിച്ചാൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ഇഡി ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. സഞ്ജയ് സിങ്ങിന് രാഷ്ട്രീയ പ്രവർത്തനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
AAP leader Sanjay Singh got bail from Supreme Court in the Delhi liquor police case.
Discussion about this post