വാണിജ്യ സിലിണ്ടർ വില കുറച്ചു

വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികൾ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് കുറച്ചത്. പുതുക്കിയ വില ഇന്നുമുതൽ പ്രാബല്യത്തിൽ വന്നു. അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്.

വില കുറഞ്ഞതോടെ ഡൽഹിയിൽ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില 1764.50 രൂപയായി. കൊച്ചിയിൽ 1775 രൂപയാണ് പുതുക്കിയ സിലിണ്ടർ നിരക്ക്. അഞ്ചു കിലോ സിലിണ്ടറിന്റെ വിലയും കുറച്ചിട്ടുണ്ട്. 7.50 രൂപയുടെ കുറവാണ് വരുത്തിയത്. ഫെബ്രുവരിയിലും മാർച്ചിലും വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിച്ചിരുന്നു. രണ്ടു മാസങ്ങളിലായി ഏകദേശം 40 രൂപയാണ് വർധിപ്പിച്ചത്.

Commercial LPG cylinder price decreases.

Exit mobile version