അരവിന്ദ് കെജരിവാള്‍ ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ജയിലിലേക്ക്. കെജരിവാളിനെ ഈ മാസം 15 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഡൽഹി റോസ് അവന്യൂ കോടതി ഉത്തരവിട്ടു. തിഹാർ ജയിലിലാണ് ഡൽഹി മുഖ്യമന്ത്രിയെ പാർപ്പിക്കുക.

ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ കെജരിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു നൽകിയതിന്റെ കാലാവധി ഇന്ന് അവസാനിച്ചിരുന്നു. ഇതേത്തുടർന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് കെജരിവാളിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തുകൊണ്ടുള്ള നടപടി കോടതി സ്വീകരിച്ചത്.

കനത്ത സുരക്ഷയിലാണ് കെജരിവാളിനെ രാവിലെ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ കെജരിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചിരുന്നു. പ്രധാനമന്ത്രി ചെയ്യുന്നത് രാജ്യത്തിന് നല്ലതല്ലെന്നായിരുന്നു കെജരിവാളിന്റെ വിമർശനം. കെജരിവാളിനെ കോടതിയിൽ ഹാജരാക്കുന്നത് പരിഗണിച്ച് ഭാര്യ സുനിത കെജരിവാൾ ഡൽഹി റോസ് അവന്യൂ കോടതിയിൽ എത്തിയിരുന്നു. മാർച്ച് 28 ന് കെജരിവാളിന്റെ ഇഡി കസ്റ്റഡി കാലാവധി നാലു ദിവസത്തേക്ക് കൂടി നീട്ടി നൽകിയിരുന്നു.

Delhi CM Arvind Kejriwal sent to judicial custody till April 15.

Exit mobile version