പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ അവശ്യമരുന്നുകൾക്ക് ഇന്ന് (ഏപ്രിൽ 1) മുതൽ വില വർധിക്കും. പാരസെറ്റമോൾ, അസിത്രോമൈസിൻ, വിറ്റാമിനുകൾ, കൊവിഡ്-19 അണുബാധയെ ചികിത്സിക്കുന്നതിനുള്ള ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ എന്നിവയുൾപ്പെടെ 800-ലധികം മരുന്നുകൾക്ക് ഏപ്രിൽ 1 മുതൽ വില വർധിക്കുമെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വ്യക്തമാക്കിയിട്ടുണ്ട്.
അമോക്‌സിസില്ലിൻ, ആംഫോട്ടെറിസിൻ ബി, ബെൻസോയിൽ പെറോക്‌സൈഡ്, സെഫാഡ്രോക്‌സിൻ, സെറ്റിറൈസിൻ, ഡെക്‌സമെതസോൺ, ഫ്‌ലൂക്കോണസോൾ, ഫോളിക് ആസിഡ്, ഹെപ്പാരിൻ, ഇബുപ്രോഫെൻ തുടങ്ങിയ മരുന്നുകളുടെ വിലയാകും വർധിക്കുക. വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, പകർച്ചവ്യാധികൾ തടയുന്നതിനുള്ള മരുന്നുകൾ തുടങ്ങിയവയുടെ വില വർധിക്കും.
മരുന്ന് വില 2023 ൽ 12 ശതമാനവും 2022ൽ 10 ശതമാനവും വർധിച്ചിരുന്നു. 2022-ലെ 2023-ലെ കലണ്ടർ വർഷത്തിലെ മൊത്തവില സൂചികയിലെ മാറ്റത്തിന് അനുസൃതമായിരിക്കും പുതിയ വില വർധന. 2024 മാർച്ച് 27 ലെ അറിയിപ്പ് പ്രകാരം മൊത്തവില സൂചിക അടിസ്ഥാനമാക്കി മരുന്ന് നിർമാതാക്കൾക്ക് എംആർപി വർദ്ധിപ്പിക്കാം. ഇങ്ങനെ വർധിപ്പിക്കാൻ സർക്കാരിൽ നിന്ന് മുൻകൂർ അനുമതി ആവശ്യവുമില്ല.
Prices of around 800 drugs under the National List of Essential Medicines will increase.
Discussion about this post