ഇതോ ജനാധിപത്യം?

അക്കൗണ്ട് മരവിപ്പിക്കലിലൂടെയും പണം പിടിച്ചെടുക്കലിലൂടെയും സാമ്പത്തിക പ്രതിസന്ധിയിലായ കോൺഗ്രസിന് വീണ്ടും എട്ടിൻ്റെ പണിയുമായി ആദായനികുതി വകുപ്പ്. 2017-18 മുതൽ 2020-21 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ പിഴയും പലിശയുമടക്കം 1700 കോടി രൂപ ഉടൻ അടക്കണമെന്ന് ആവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്. ഇക്കാലയളവിലെ നികുതി പുനർനിർണയിക്കാനുള്ള ആദായനികുതി വകുപ്പിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് നൽകിയ ഹരജി ഡൽഹി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വർഷങ്ങളിലെ പുനർനിർണയത്തിനുള്ള കാലാവധി march 31 ന് അവസാനിക്കും. അതിനുമുമ്പ് പുനർനിർണയം നടത്തി പിഴയും പലിശയുമടക്കം മറ്റൊരു നോട്ടീസ് കൂടി കോൺഗ്രസിന് നൽകിയേക്കുമെന്നാണ് റിപോർട്ട്. എന്നാൽ, അനുബന്ധ രേഖകളില്ലാതെയാണ് നോട്ടീസ് കൈമാറിയതെന്നും നീക്കം ജനാധിപത്യവിരുദ്ധമാണെന്നും ആണ് കോൺഗ്രസ് ആരോപിക്കുന്നത്.

നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് 2018-19 സാമ്പത്തിക വർഷത്തെ നികുതി കുടിശ്ശിക, പലിശ എന്നീ ഇനങ്ങളിലായി 135 കോടി രൂപ ഡൽഹിയിലെ കോൺഗ്രസിൻ്റെ ബാങ്ക് അക്കൗണ്ടുകളിൽനിന്ന് ആദായ നികുതി വകുപ്പ് നേരത്തെ പിടിച്ചെടുത്തിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പ്രതിസന്ധിയിലായിരുന്നു.

ഒന്നാംഘട്ട പ്രചാരണം പൂർത്തിയാക്കുന്ന സാഹചര്യത്തിലും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ പോലും തുറക്കാൻ സാധിക്കാത്തത്ര സാമ്പത്തിക പരാധീനതയിലാണ് കോൺഗ്രസ് സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിന്റെ പ്രചാരണത്തിൽ ദേശീയ നേതാക്കളുടെ സാന്നിധ്യമുൾപ്പെടെ കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.

കോൺഗ്രസിന്റെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകൾ ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് മരവിപ്പിപ്പ് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിയെ സാമ്പത്തികമായി തകർക്കാൻ BJP ഗൂഢനീക്കം നടത്തുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ ആരോപിച്ചിരുന്നു.

അക്കൗണ്ടുകൾ മരവിച്ചതോടെ ഇലക്ഷന് പ്രചാരണത്തിന് നൽകാൻ പോലും പണം പാർട്ടിയുടെ കൈയിലില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു, സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന തുക 95 ലക്ഷമാണെന്നിരിക്കെ 25 ലക്ഷം പോലും കയ്യിലില്ലെന്നും പ്രവർത്തകർ മുണ്ടുമുറുക്കിയുടുത്താണ് പ്രചാരണത്തിനെത്തുന്നതെന്നും കെ മുരളീധരൻ പ്രതികരിച്ചത് കഴിഞ്ഞ ദിവസമാണ് ഇതിനുപിന്നാലെയാണ് തിരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി നിൽക്കെ ഭീമമായ തുകകളുടെ പുതിയ നോട്ടീസ് ലഭിച്ചത്.

അതെ സമയം തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ കോടികൾ സ്വന്തമാക്കിയ ബിജെപി ആദായനികുതിയുമായി ബന്ധപ്പെട്ട കണക്കുകൾ ഇതുവരെ സമർപ്പിച്ചിട്ടില്ല എന്നതും മറുവശത്ത് ചർച്ചയാവുകയാണ്.

തിരഞ്ഞെടുപ്പിൽ ഇഡിക്ക് പുറമെ ആദായ നികുതി വകുപ്പിനെയും CBI ആയുധമായി ഉപയോഗിക്കുകയാണ് BJP. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള കേന്ദ്ര നടപടിക്കെതിരെ വരും ദിവസങ്ങളിൽ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്.

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരാവേശത്തിനു NDA നേടുന്ന 400 സീറ്റുകളിൽ 370 ഉം തങ്ങൾ നേടും എന്ന എന്നവകാശപ്പെട്ട BJP യുടെയും നരേന്ദ്ര മോദിയുടെയും തോൽവി മുന്നിൽ കണ്ടുള്ള പരക്കം പാച്ചിലായി മാത്രമേ കോൺഗ്രസിന് നേരെയുള്ള ഈ കടന്നാക്രമണത്തെ കാണാൻ ആവൂ.

നാഴികയ്ക്ക് 40 വട്ടം ഇത്ര സീറ്റ് കിട്ടുമെന്ന് ദേശീയ മാധ്യമങ്ങളെ ഉപയോഗിച്ച് ബിജെപി പ്രചരണം നടത്തുന്നുണ്ടെങ്കിലും അവരുടെ സ്വന്തം കണക്കനുസരിച്ച് 250 എന്ന അക്കം കടക്കില്ല എന്നാണ് സ്വതന്ത്ര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെയാണ് കോൺഗ്രസിനെയും ഇന്ത്യ മുന്നിൽ ഉൾപ്പെട്ട മറ്റു കക്ഷികൾക്കെതിരെയും ബിജെപി കടന്നാക്രമണം നടത്തുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ വീഴ്ത്താൻ കോൺഗ്രസ് ഇതര കക്ഷികൾ ചുരുങ്ങിയത് 90– 100 സീറ്റ് നേടണമെന്ന് ഇന്ത്യാസഖ്യം കണക്കുകൂട്ടുന്നു. കോൺഗ്രസ് ലക്ഷ്യമിടുന്ന 110– 120 സീറ്റ് നേടിയാലും മറ്റു കക്ഷികളും ഗണ്യമായി സീറ്റെണ്ണം ഉയർത്തിയാലേ ബിജെപിയെ കേവല ഭൂരിപക്ഷത്തിനു താഴെയെത്തിക്കാനാകൂ.

ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെങ്കിലും കേവല ഭൂരിപക്ഷത്തിനു താഴെയായാൽ അവരെ അധികാരത്തിൽ നിന്നു മാറ്റിനിർത്താനാകുമെന്നാണു പ്രതിപക്ഷ സഖ്യത്തിന്റെ അനുമാനം. അത്തരമൊരു സാഹചര്യമുണ്ടായാൽ സഖ്യത്തിന്റെ ഭാഗമല്ലാത്ത വൈഎസ്ആർ കോൺഗ്രസ്, ബിജെഡി അടക്കമുള്ള കക്ഷികളുടെ പിന്തുണ തേടാനും പ്രതിപക്ഷനിരയിൽ ആശകയുണ്ടാവില്ല.

Exit mobile version