പൊന്ന് പൊള്ളും; അരലക്ഷം കവിഞ്ഞ് സ്വർണവില

സ്വർണ വില ആദ്യമായി അരലക്ഷം കടന്നു. ഇന്ന് 1040 രൂപ ഒറ്റയടിക്ക് ഉയർന്നാണ് പവന് 50400 രൂപയിൽ സ്വർണവില എത്തിയത്. ഒരു ഗ്രാമിന് 130 രൂപ വർധിച്ച് 6300 രൂപയിലും എത്തി. വിവാഹ ആവശ്യങ്ങൾക്ക് ഉൾപ്പെടെ സ്വർണം വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക് നിരാശ നൽകിക്കൊണ്ടാണ് ഇപ്പോൾ സ്വർണവില കുതിച്ചുയർന്നിരിക്കുന്നത്.

ഒരുപാട് നാളുകൾക്ക് ശേഷമാണ് സ്വർണവില പവന് 1000 രൂപയ്ക്ക് മേൽ ഒറ്റയടിക്ക് ഉയർന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 21ന് ഗ്രാമിന് 6,180 രൂപയും പവന് 49,440 രൂപയും എന്ന റെക്കോഡാണ് ഇപ്പോൾ തിരുത്തപ്പെട്ടിരിക്കുന്നത്.

Gold rate today

Exit mobile version