ഹൈദരാബാദിന് പടുകൂറ്റൻ സ്‌കോർ; അർദ്ധ സെഞ്ച്വറികളുമായി ഹെഡ്, അഭിഷേക്, ക്ലാസൻ

ഹൈദരാബാദ്: മുംബൈ ഇന്ത്യൻസിനെതിരെ കൂറ്റൻ സ്‌കോർ ഉയർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്ലിലെ എക്കാലത്തെയും ഉയർന്ന സ്‌കോറായ 277 റൺസാണ് ഹൈദരാബാദ് സ്വന്തമാക്കിയത്.

ട്രാവിസ് ഹെഡും അഭിഷേക് ശർമയും ഹെൻ റിച് ക്ലാസനും അർദ്ധ സെഞ്ച്വറി അടിച്ചുകൂട്ടി. 34 പന്തിൽ നിന്ന് 80 റൺസ് നേടിയ ക്ലാസനാണ് ടോപ് സ്‌കോറർ.

ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അഞ്ചാമത്തെ ഓവറിൽ ഓപ്പണർ മായങ്കിനെ ഹൈദരാബാദിന് നഷ്ടമായി.

പിന്നാലെ എത്തിയ അഭിഷേക് ശർമ, ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് സ്‌കോർ ബോർഡ് തുടർച്ചയായി ചലിപ്പിച്ചു. ടീം സ്‌കോർ 100 കടത്തിയാണ് ട്രാവിസ് ഹെഡ് മടങ്ങിയത്.

Exit mobile version