രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് നാമനിർദേശ പത്രിക സമർപ്പിക്കും

കൽപ്പറ്റ: കോൺ​ഗ്രസ് നേതാവും വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധി ഏപ്രിൽ മൂന്നിന് വയനാട്ടിൽ എത്തും. അന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും അന്ന് ഉണ്ടാകും. രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർത്ഥി ആനി രാജ വിമർശിച്ചിരുന്നു.

വയനാട്ടിലെ ജനങ്ങൾ പ്രതിസന്ധി നേരിട്ടപ്പോൾ അവരോടൊപ്പം സ്ഥലം എംപി ഉണ്ടായിരുന്നില്ലെന്നായിരുന്നു ആനി രാജയുടെ വിമർശനം. രാഹുൽ ഗാന്ധി മണ്ഡലത്തിൽ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണ്. പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേട്ട് കഴിഞ്ഞ തവണ ഇടതുപക്ഷത്ത് ഉള്ളവർ പോലും രാഹുലിന് വോട്ട് ചെയ്തിരുന്നു. ഇത്തവണ ജനങ്ങൾ കൃത്യമായി വിധിയെഴുതുമെന്നാണ് ആനി രാജ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞത് .

 

Exit mobile version