പ്രമുഖ ഇന്ത്യൻ ഇലട്രോണിക്സ് കമ്പനിയായ ആർആർപി ഇലട്രോണിക്സ് സെമികണ്ടക്ടർ നിർമ്മാണ മേഖലയിലേക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ആർആർപി യൂറോപ്യൻ കൺസോർഷ്യവുമായി സഹകരിച്ച് മഹാരാഷ്ട്രയിൽ സ്ഥാപിക്കുന്ന പുതിയ സെമികണ്ടക്ടർ നിർമാണ പ്ലാന്റിന്റെ ശിലാസ്ഥാപനം ചൊവ്വാഴ്ച മുൻ അറ്റോമിക് എനർജി കമ്മീഷൻ ചെയർമാൻ ഡോ. അനിൽ കാകോദ്കർ നിർവഹിച്ചു.
5000 കോടി മുതൽമുടക്കിൽ നിർമ്മിക്കുന്ന 25,000 ചതുരശ്ര അടിയിലെ പുതിയ സ്ഥാപനത്തിൽ ഒഎസ്എടി അധിഷ്ഠിത സെമികണ്ടക്ടറുകളായിരിക്കും നിർമ്മിക്കുക. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഓട്ടോമൊബൈൽ, പവർ, ഇലട്രോണിക്സ് അധിഷ്ഠിത റിസർച്ച് ആന്റ് ഡവലപ് മെന്റ് സെന്റ്ററും, ഓട്ടോമൊബൈൽ അധിഷ്ഠിത സെമികണ്ടക്ടർ ആപ്ലിക്കേഷനുകളും വ്യവസായമേഖലക്ക് സഹായകമാകുന്ന ആധുനിക പവ്വർ ആപ്ലിക്കേഷനുകളും വിദേശ കമ്പനികളുമായി സഹകരിച്ച് നിർമ്മിക്കും.
Discussion about this post