തൃശൂരിൽ 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി; സംസ്ഥാനത്ത് പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. തൃശ്ശൂരിൽ താപനില 40 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ചൂട് കൂടുന്ന സാഹചര്യത്തിൽ പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊല്ലം, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ്, പത്തനംതിട്ട 38 ഡിഗ്രിയും കോട്ടയം, എറണാകുളം, കണ്ണൂർ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യൽസും ആലപ്പുഴ, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങൾ 36 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. ശനിയാഴ്ച വരെ ചൂട് തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. ചൂടും ഈർപ്പവും ഉള്ളതിനാൽ അസ്വസ്ഥമായ കാലാവസ്ഥയാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.

ചൂടിൽ ജാഗ്രത പാലിക്കാൻ നിർദ്ദേശം ഉണ്ട്. നിർജലീകരണം, സൂര്യാഘാതം എന്നിവ തടയാൻ വേണ്ട മുൻകരുതൽ എടുക്കാൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

Thrissur recorded 40 degrees Celsius; Yellow alert in ten districts

Exit mobile version