മുൻകൂറായി കേന്ദ്ര വിഹിതം അടച്ചിട്ടും ക്ഷേമ പെൻഷൻകാർക്ക് തുക ലഭിച്ചില്ല. 1.94 ലക്ഷം പേർക്കാണ് ക്ഷേമ പെൻഷൻ പൂർണമായി ലഭിക്കാത്തത്. ഇത് സാങ്കേതിക പ്രശ്നം മൂലമാണെന്നും ഉടൻ പരിഹരിക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഒരുമാസത്തെ സാമൂഹ്യക്ഷേമപെൻഷൻ പലർക്കും കിട്ടാത്തതിന് കാരണം കേന്ദ്രസർക്കാർ സംവിധാനത്തിലെ സാങ്കേതിക പ്രശ്നങ്ങളാണെന്ന് സംസ്ഥാന ധനവകുപ്പും അറിയിച്ചു. 52ലക്ഷം പേർക്കാണ് സംസ്ഥാനത്ത് സാമൂഹ്യസുരക്ഷാപെൻഷൻ നല്‍കുന്നത്. അതില്‍ 6.3ലക്ഷം പേർക്കാണ് കേന്ദ്രസഹായം ലഭിക്കുന്നത്. കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ച് കഴിഞ്ഞ ഏപ്രില്‍ മുതല്‍ ഇവർക്ക് പബ്ളിക് ഫിനാൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയാണ് പെൻഷൻ നല്‍കുന്നത്.
ഇത്തവണ സാങ്കേതിക പ്രശ്നങ്ങള്‍ മൂലം 1.94ലക്ഷം പേർക്ക് പെൻഷൻ കിട്ടിയിട്ടില്ല. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടു വരികയാണ്. പി എഫ് എം എസിലെ പ്രശ്നമാണ് തുക അക്കൗണ്ടില്‍ എത്താൻ തടസമായത്.ഉടൻ തന്നെ ഇതിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ അറിയിച്ചെന്നും സർക്കാർ വ്യക്തമാക്കി.
1.94 lakh people did not get welfare pension because of technical issue.