കേന്ദ്ര മന്ത്രിയും ആറ്റിങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ വി മുരളീധരനെതിരെ പരാതി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചെന്നാണ് വി മുരളീധരന് എതിരെയുള്ള പരാതി. ഇടതുമുന്നണിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
വിഗ്രഹത്തിന്റെ ചിത്രം ഉപയോഗിച്ചത് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം വര്‍ക്കലയില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെയാണ് എല്‍ഡിഎഫ് പരാതി നല്‍കിയിട്ടുള്ളത്. പ്രധാനമന്ത്രിയുടെയും സ്ഥാനാര്‍ത്ഥിയുടെയും ചിത്രത്തോടൊപ്പം ആണ് വിഗ്രഹത്തിന്റെ ചിത്രവും ബോർഡുകളിൽ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.