ജയിലിൽ വച്ചും ഭരണനിർവഹണം തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ജലവിഭവവകുപ്പുമായി ബന്ധപ്പെട്ട ഒരു ഉത്തരവ് കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറക്കി. കെജ്രിവാൾ ജയിലിലിരുന്ന് ഡൽഹി ഭരിക്കുമെന്ന ആം ആദ്മി പ്രവർത്തകരുടെ വാക്കുകളെ ജയിലിൽ നിന്നുള്ള കെജ്രിവാളിന്റെ ഇന്നത്തെ ഉത്തരവ് കൂടുതൽ ബലപ്പെടുത്തുന്നുണ്ട്. കെജ്രിവാളിന്റെ അറസ്റ്റിനെതിരെ കൂടുതൽ ശക്തമായ പ്രതിഷേധമാണ് ഡൽഹിയിലെ തെരുവുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രവർത്തകർ നടത്തുന്നത്.
ജലവകുപ്പുമായി ബന്ധപ്പെട്ട ഉത്തരവ് ഒരു കുറിപ്പായാണ് ജയിലിൽ നിന്ന് കെജ്രിവാൾ പുറത്തിറക്കിയത്. ഉത്തരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വാർത്താസമ്മേളനത്തിലൂടെ മാധ്യമങ്ങളോട് വിശദീകരിക്കാൻ ഡൽഹി മന്ത്രി അതിഷിയെ കെജ്രിവാൾ ചുമതലപ്പെടുത്തുകയും ചെയ്തു. കസ്റ്റഡിയിലിരുന്നും ഭരിക്കാനാകുമെന്നും രാജിവയ്ക്കില്ലെന്നുമുള്ള കൃത്യമായ സന്ദേശമാണ് കെജ്രിവാൾ ഇതിലൂടെ നൽകിയത്. ജലക്ഷാം നേരിടുന്ന മേഖലകളിൽ കുടിവെള്ളം എത്തിക്കാനുള്ള നിർദേശം ഉൾപ്പെട്ട ഉത്തരവ് മന്ത്രി അതിഷി മാധ്യമങ്ങൾക്ക് മുന്നിൽ വായിച്ചു.
അതിനിടെ ചൊവ്വാഴ്ച പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിന് പിന്നിലെന്ന പ്രചരണം ശക്തമാക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.
Delhi CM Arvind Kejriwal issues first order from jail.
Discussion about this post