കൊച്ചി: ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം തുടരുന്നു. അമേരിക്കയിൽ പലിശ നിരക്ക് കുറയുന്നതാണ് ഇന്ത്യൻ ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം. ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപകരുടെ പണമൊഴുക്ക് കൂടിയതോടെ ബോംബെ ഓഹരി സൂചിക 539.5 പോയിന്റ് ഉയർന്ന് 72,641ൽ അവസാനിച്ചു. ദേശീയ സൂചിക 173 പോയിന്റ് നേട്ടവുമായി 22,012 ൽ എത്തി. ബി.പി.സി.എൽ, എൻ.ടി.പി.സി, പവർ ഗ്രിഡ്, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ്, ടാറ്റ മോട്ടോഴ്‌സ്, ഹിണ്ടാൽകോ എന്നിവയായിരുന്നു വ്യാഴാഴ്ചത്തെ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്.
Discussion about this post