അഴിമതിക്കെതിരെ ചൂലെടുത്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാൾ, അഴിമതിക്കേസിൽ അറസ്റ്റിലായ ആദ്യ ഇന്ത്യൻ മുഖ്യമന്ത്രിയായിരിക്കയാണ്. എന്നാൽ ഇതിനെ മുന്നേയും മുഖ്യമന്ത്രി പദവിയിലിരിക്കുന്നവർ ഇതിന് സമാനായ നടപടികൾ നേരിട്ടിട്ടുണ്ട്. അതിൽ ഒന്നാമനാണ് ഹേമന്ദ് സോറ . ജാർഖണ്ഡ് മുക്തി മോർച്ച നേതാവ് ഹേമന്ത് സോറന് അഴിമതി കേസിൽ കുടുക്കിലായി എങ്കിലും അറസ്റ്റിന് മുന്നോടിയായി, സോറൻ തൻ്റെ സ്ഥാനം രാജിവച്ചിരുന്നു, പാർട്ടി മുതിർന്ന മന്ത്രി ചമ്പായി സോറനെ അടുത്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു.
2014 ൽ തമിഴ്നാട് മുഖ്യമന്ത്രി ആയിരിക്കെ ജയലളിത അഴിമതി കേസിൽ അറസ്റ്റിന്റെ വക്കിലെത്തിയെങ്കിലും അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടായില്ല. ലാലു പ്രസാദ് യാദവ് ആണ് മറ്റൊരു നേതാവ് ഫോഡ്‌ഡർ സ്കാമിന്റെ പേരിൽ 1997 ൽ കേസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഓപ്പോസിഷൻ പാർട്ടിയുടെ പ്രഷർ കാരണം ഭാര്യ റാബ്രി ദേവിയെ സിഎം ആക്കി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയായിരുന്നു ലാലു പ്രസാദ് ചെയ്തത്. ജാർഖന്ദിലെ യുവ മുഖ്യമന്ത്രി ആയിരുന്ന മധു കോട 2008 ൽ തന്റെ സ്ഥാനം ഒഴിഞ്ഞതിന് ശേഷം 2009 ൽ ഇഡി കേസിൽ അകപ്പെട്ടിട്ടുണ്ട്.
Kejriwal is the first Indian Chief Minister to be arrested in the corruption case.