സിപിഎമ്മിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്കെന്ന വാർത്തയാണ് ഇപ്പോൾ കേരളം രാഷ്ട്രീയത്തിലെ ട്രെൻഡിങ്
ബിജെപിയുടെ കേരളത്തിൻറെ പ്രഭാരി പ്രകാശ് ജാവദേക്കറുടെ ഡൽഹിയിലെ വസതിയിലെത്തി രാജേന്ദ്രൻ കൂടിക്കാഴ്ച നടത്തിയത്തിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
ബിജെപിയുടെ ചെന്നൈയിൽ നിന്നുള്ള ദേശീയനേതാവും പ്രാദേശിക നേതാക്കളും രാജേന്ദ്രനെ കഴിഞ്ഞ മാസം ഇക്കാനഗറിലെ വീട്ടിൽ വന്നു കാണുകയും ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഇതിനുശേഷം സംസ്ഥാന നേതാക്കളും രാജേന്ദ്രനെ സമീപിച്ചിരുന്നു. എന്നാൽ, ബിജെപിയിലേക്ക് പോകുന്നെന്ന ആരോപണം രാജേന്ദ്രൻ നിഷേധിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം എൽഡിഎഫ് സ്ഥാനാർഥി ജോയ്‌സ് ജോർജിന്റെ ദേവികുളം മണ്ഡലം കൺവൻഷനിൽ പങ്കെടുത്തിരുന്നു. മണ്ഡലംതല പ്രചാരണത്തിൻറെ രക്ഷാധികാരിയായി രാജേന്ദ്രനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അടഞ്ഞുകിടന്ന വാതിൽ അടഞ്ഞുതന്നെ കിടന്നോട്ട, പക്ഷേ ഉപദ്രവിക്കാൻ ശ്രമിക്കരുത്. ഉപദ്രവിച്ചാൽ മറ്റ് വഴി തേടേണ്ടി വരുമെന്നാണ് പാർട്ടിയുമായി രണ്ടുവർഷത്തോളമായി അകന്നുകഴിയുന്ന രാജേന്ദ്രന്റെ വാക്കുകൾ
രാജേന്ദ്രനെ ബിജെപിയിലെത്തിക്കാൻ ശ്രമം നടക്കുന്നെന്ന അഭ്യൂഹങ്ങൾക്കിടെയാണ് സിപിഎമ്മിലേക്ക് ഇനിയില്ലെന്ന് അദ്ദേഹം പ്രസ്താവന നടത്തിയത്.
ചതിയന്മാർക്കൊപ്പം പ്രവർത്തിക്കാൻ കഴിയില്ല. സിപിഎമ്മിൽ താൻ തുടരരുതെന്ന് ജില്ലാ സെക്രട്ടറിയേറ്റംഗം കെവി ശശി ആഗ്രഹിക്കുന്നു. തനിക്കെതിരെ ശശി വ്യാജ തെളിവുകളുണ്ടാക്കിയതായും, എസ് രാജേന്ദ്രൻ ആരോപിച്ചിരുന്നു.
ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി നടത്തിയ കൂടിക്കാഴ്ച സൗഹൃദത്തിന്റെ ഭാഗമാണെന്നും ബിജെപിയിലേക്ക് ഇല്ലെന്ന വ്യക്തത വരുത്താൻ വേണ്ടിയാണ് കണ്ടതെന്നുമാണ് സംഭവത്തിൽ രാജേന്ദ്രന്റെ പ്രതികരണം.
മുമ്പേ ജാവദേക്കറുമായി സൗഹൃദമുണ്ട്. ഇപ്പോൾ പാർട്ടിയിൽ അത്ര സജീവമല്ലെന്നും പാർട്ടിയുമായുള്ള പ്രശ്‌നങ്ങൾ പാർട്ടിയിൽ തന്നെ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും പറഞ്ഞിട്ടുണ്ട് എന്നും എംഎൽഎ പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ രാജയെ തോൽപിക്കാൻ ശ്രമിച്ചെന്നാരോപിച്ചാണു രാജേന്ദ്രനെ സിപിഎമ്മിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി കഴിഞ്ഞെങ്കിലും രാജേന്ദ്രൻ അംഗത്വം പുതുക്കിയിരുന്നില്ല. പ്രാദേശിക നേതാക്കൾ രാജേന്ദ്രനു വീട്ടിലെത്തി പാർട്ടി അംഗത്വ ഫോം കൈമാറിയിരുന്നു. സീനിയർ നേതാവായ തന്നെ അനുനയിപ്പിക്കാൻ ജൂനിയർ നേതാക്കളെ വിട്ടത് തന്നെ അപമാനിക്കുന്നതിനു തുല്യമാണെന്ന് അന്നു രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. ഇതോടെയാണ് പാർട്ടി വിടുമെന്ന അഭ്യൂഹമുയർന്നത്.
അതേസമയം രാജേന്ദ്രൻ പാർട്ടിക്കൊപ്പം തന്നെയുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നതായി സിപിഎം നേതാവ് എംഎം മണി പ്രതികരിച്ചു
രാജേന്ദ്രൻ പാർട്ടിയുടെ ഭാഗമായി തന്നെ കാണുമെന്ന് വിചാരിക്കുന്നു എന്നും പാർട്ടി ജില്ലാക്കമ്മറ്റിയംഗം, ജനപ്രതിനിധി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചയാളാണെന്നും അദ്ദേഹം പാർട്ടിവിടുമെന്ന് കരുതുന്നില്ലെന്നും മണി ആശാൻ പറഞ്ഞു
ജീവിതകാലം മുഴുവൻ ജീവിക്കാനുള്ള മാർഗ്ഗവും പാർട്ടി അദ്ദേഹത്തിന് ഉണ്ടാക്കിക്കൊടുത്തിട്ടുണ്ട്. ജില്ലാ സെക്രട്ടറി അടക്കമുള്ളവർ അദ്ദേഹവുമായി സംസാരിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ജാവദേക്കറെ രാജേന്ദ്രൻ കണ്ടതിൽ പ്രശ്‌നമില്ലെന്നും ആശാൻ പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് സമയത്ത് ആശങ്കയുണ്ടാക്കാനുള്ള ശ്രമം മാത്രമാണ് വാർത്തകൾ എന്നാണ് ആശാന്റെ പക്ഷം.. അത് എന്തായാലും 2 ദിവസത്തിനുള്ളിൽ കണ്ടറിയാം