മൂന്നാംഘട്ട സ്ഥാനാർത്ഥി നിർണയം; കോൺഗ്രസിന്റെ കേന്ദ്ര തെരഞ്ഞടുപ്പ് സമിതി യോഗം ഇന്ന്

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം വ്യാഴാഴ്ച ചേരും. വൈകിട്ട് നാല് മണിക്ക് എഐസിസി ആസ്ഥാനത്ത് വച്ചാണ് യോഗം നടക്കുക.ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, തമിഴ്നാട് കൂടാതെ ഉത്തർപ്രദേശിലെ ചില സീറ്റുകളിലും ചർച്ച നടക്കും.

അതേസമയം അമേഠി, റായ്ബറേലി സീറ്റുകളിലെ അനിശ്ചിതത്വം ഇപ്പോഴും തുടരുകയാണ്.റായ്ബറേലിയയിൽ പ്രിയങ്ക ​ഗാന്ധി മത്സരിക്കുമോ എന്നതടക്കമുള്ള കാര്യങ്ങളിൽ കോൺ​ഗ്രസ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല.രണ്ട് ദിവസങ്ങളിലായി തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ ചർച്ചകൾ പൂർത്തിയാക്കിയ സംസ്ഥാനങ്ങളുടെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഉടൻ തന്നെ പുറത്തിറക്കും.

കർണാടക, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, സിക്കിം, തെലങ്കാന സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതി ചൊവ്വാഴ്ച രൂപം നൽകിയിരുന്നു.രണ്ട് ഘട്ടങ്ങളിലായി 82 സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചത്. അതേസമയം ബിജെപിയുടെ മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടികയും ഉടൻ പുറത്തുവിടുമെന്നാണ് വിവരം.

Exit mobile version