BJP-ക്കെതിരെ ഒന്നിച്ച് ഇന്ത്യ സഖ്യം; ത്രിപുരയില്‍ സിപിഎമ്മും കോണ്‍ഗ്രസും സംയുക്ത പ്രചാരണത്തിന്

അഗര്‍ത്തല: ഇന്ത്യ മുന്നണി ത്രിപുരയില്‍ ബി.ജെ.പിക്കെതിരെ ഒന്നിച്ച് പോരാടുമെന്ന് കോണ്‍ഗ്രസും സി.പി.എമ്മും. ഇരുപാര്‍ട്ടികളുടേയും സംസ്ഥാന നേതാക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംയുക്തമായി പ്രചാരണം നടത്തുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി അറിയിച്ചു. ധാരണ പ്രകാരം ത്രിപുരയിലെ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഓരോ സീറ്റിലാണ് സി.പി.എമ്മും കോണ്‍ഗ്രസും മത്സരിക്കുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

ബി.ജെ.പി. എം.എല്‍.എയായിരുന്ന സുരജിത് ദത്തയുടെ മരണത്തെ തുടര്‍ന്നാണ് രാംനഗറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. ഏപ്രില്‍ 19-നും 26-നും രണ്ട് ഘട്ടങ്ങളായാണ് ത്രിപുരയില്‍ വോട്ടെടുപ്പ് നടക്കുന്നത്. 28 ലക്ഷത്തിലേറെ വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്.

 

Exit mobile version