തെരഞ്ഞെടുപ്പ് കാലം പ്രലോഭനങ്ങളുടെയും കുതുകാലു വെപ്പുകളുടെയും കൂടി കാലമാണ്. മറ്റു രാഷ്‌ടീയ കക്ഷികളിൽ നിന്നും വ്യത്യസ്തമായി ഇടനിലക്കാരെ ഉപയോഗിച്ച് രാജ്യത്തെ പരമോന്നത പുരസ്കാരങ്ങൾ സാംസ്കാരിക നായകൻമാർക്ക് വാഗ്ദാനം ചെയ്തു അവരെ കൂടെ നിർത്താനുള്ള പുറപ്പാടിലാണ് ബിജെപി.
തെരഞ്ഞെടുപ്പ് അടുത്തതോടെ ഏതു രീതിയിലും വോട്ട് സമാഹരിക്കുക എന്ന ലക്ഷ്യവുമായി ബിജെപി മുന്നോട്ടു പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുന്നത് സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷൺ വേണ്ടെന്ന് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി പറഞ്ഞതായി മകൻ രഘുരാജ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിന് പിന്നാലെയാണ്.
സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടിൽ എത്തുമെന്നും പറഞ്ഞ് ഒരു ഡോക്ടർ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോൾ പത്മഭൂഷൺ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നുമാണ് കലാമണ്ഡലം ഗോപിയുടെ മകൻ ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയത്. ഇതിന് മറുപടിയായി ‘അങ്ങനെ എനിക്ക് കിട്ടേണ്ട’ എന്ന് ഗോപി ആശാൻ പറഞ്ഞതായി രഘുരാജ് എഴുതി.
സുരേഷ് ഗോപിക്ക് വേണ്ടി പല വി.ഐ.പികളും കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്. ആ ഗോപിയല്ല ഈ ഗോപിയെന്ന് മനസിലാക്കണം. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണെന്ന് ഇന്നാണ് മനസിലായത്. എല്ലാവർക്കും രാഷ്ട്രീയമുണ്ട്, അത് താൽക്കാലിക ലാഭത്തിനല്ല, നെഞ്ചിൽ ആഴ്ന്നിറങ്ങിയതാണ്. സ്നേഹം കൊണ്ട് ചുഷണം ചെയ്യരുത് തുടങ്ങിയ കാര്യങ്ങളാണ് രഘുരാജ് തൻറെ കുറിപ്പിലൂടെ വ്യക്തമാക്കിയത്.
പോസ്റ്റ് വേണ്ട രീതിയിൽ, എത്തേണ്ടിടത്ത് എത്തിക്കഴിഞ്ഞപ്പോൾ അദ്ദേഹം അത് പിൻവലിക്കുകയും ചെയ്തു. ഇപ്പോൾ ഇതിന്റെ പേരിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്ന നിലപാടിലാണ് ആശാനും കുടുംബവും. എന്നാൽ ഇതിനു തൊട്ടുപിന്നാലെ സംഗീത സംവിധായകൻ സുധീപ് പലനാട് പങ്കുവച്ച ഫേസ്ബുക്ക് കുറുപ്പ് എട്ടു നിലയിൽ പൊട്ടിയ ബിജെപിയുടെ കൂടുതൽ റിക്രൂട്ട്മെൻ്റ് കഥകൾ പുറത്ത് വരികയാണ്.
സംഘപരിവാറിലെ പ്രധാനി എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ തന്നെ കാണാൻ രഹസ്യമായി ഓട്ടോ പിടിച്ച് വന്ന്”ഒരു നാഷണൽ അവാർഡ് തരപ്പെടുത്തി തരട്ടെ എന്ന് ചോദിച്ചു. അർഹിച്ച് കിട്ടുമ്പോ മതി, എന്നും പുതിയ ചിത്രം ജൂറിക്ക് ഉൾക്കൊള്ളാൻ ആകുമോ എന്നറിയില്ല എന്ന് പറഞ്ഞപ്പോൾ. എന്നാ സെൻസർ ബോർഡിൽ മെമ്പർ ആക്കട്ടെ” എന്ന് അയാൾ ചോദിച്ചതായും സുധീപ് വ്യക്തമാക്കുന്നു
ആ സമയത്ത് സംഘിയും സിനിമ പ്രവർത്തകനും ആയ ഒരു സുഹൃത്ത് വിളിച്ചു അയാളോടും ഇതേ വാഗ്ദാനങ്ങൾ നൽകി , കൂടുതൽ തെളുവുകൾക്കായി തനിക്ക് നേരിട്ട് സ്വാധീനമുള്ള പദ്മ അവാർഡ് ജൂറിയിലെയും മറ്റു പല പ്രമുഖരുടെയും ചിത്രങ്ങൾ മൊബൈൽ ഫോണിൽ കാണിച്ചു കൊടുത്തു. ഒടുവിൽ തന്റെ അച്ഛന് ഒരു കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് വാങ്ങി കൊടുത്താലോ, എന്നും അത് നേടിക്കൊടുക്കേണ്ടത് മക്കളുടെ കടമാണെന്നു ബോധ്യപ്പെടുത്തി
ഇത്തരം ക്യാമ്പയ്‌നിംഗ് തന്റെ അടുത്ത രാഷ്ട്രീയ സർക്കിളുകളിൽ നടക്കുന്നുണ്ട് എന്ന ആശങ്കയും സുധീപ് പലനാട് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നു ഒരു പാർട്ടിയും ഇത്തരം വൃത്തികെട്ട പൊളിറ്റിക്സ് കളിക്കരുത് എന്നും സെൻസിറ്റീവ് ഗ്രൂപ്പുകളിൽ വല വിരിച്ചാൽ, പത്തിൽ നാലു മീനെങ്കിലും കുടുങ്ങും എന്ന ആത്മവിശ്വാസം തന്നെ ആയിരിക്കണം ഇതിൻ്റെ പിന്നിലെ കോർ ഐഡിയ എന്നും ഒരാളെ ചാക്കിലാക്കാൽ ഇറങ്ങുമ്പോ മിനിമം അയാളുടെ രണ്ട് മൂന്ന് ഫേസ്ബുക്ക് പോസ്റ്റ് എങ്കിലും എടുത്ത് വായിച്ചിട്ട് ഇറങ്ങിക്കൂടെ, ഓട്ടോ കാശ് എങ്കിലും ലാഭിച്ചൂടെ എന്നും ഗായകൻ ചോദിക്കുന്നു.
Discussion about this post