തിരുവനന്തപുരം. വിഴിഞ്ഞം തുറമുഖത്ത് കരിങ്കല്ലുമായി വന്ന ലോറിയിൽ നിന്നും കല്ല് തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മുക്കോല ജങ്ഷന് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം. ബിഡിഎസ് വിദ്യാർഥിയായ അനന്തുവാണ് മരിച്ചത്.
ലോറിയിൽ നിന്നും കരിങ്കല്ല് തെറിച്ച് അനന്തുവിന്റെ ദേഹത്ത് വീഴുകയായിരുന്നു. അനന്തു സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ലോറിയിൽ അമിതമായി ലോഡ് കയറ്റിയതാണ് അപകടത്തിന് കരണമെന്ന് നാട്ടുകാർ പറഞ്ഞു.