കൊച്ചി: അഭിമന്യു കേസിൽ കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഹാജരാക്കി. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പ് അറിയിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി. ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.
കുറ്റപത്രം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് എന്നിവ അടക്കം 11 രേഖകളാണ് കാണാതായത്. രേഖകൾ നഷ്ടമായതായി കഴിഞ്ഞ ഡിസംബറിലാണ് സെഷൻസ് ജഡ്ജി ഹൈക്കോടതിയെ അറിയിച്ചത്. 2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. ക്യാംപസ് ഫ്രണ്ട്- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 26 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
Discussion about this post