എസ്ബിഐക്ക് വീണ്ടും വിമർ‍ശനം; കൈയ്യിലുള്ള എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി

ഇലക്ട്രൽ ബോണ്ട് കേസിൽ എസ്ബിഐക്ക് വീണ്ടും സുപ്രീം കോടതിയുടെ വിമർ‍ശനം. എസ്ബിഐയെ കോടതി വിധി ഓര്‍മ്മിപ്പിച്ച സുപ്രീം കോടതി, എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നാണ് വിധിയെന്ന് ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് എസ്ബിഐ എല്ലാ വിവരങ്ങളും പുറത്തുവിടാത്തതെന്നും കോടതി ചോദിച്ചു.

തിരഞ്ഞെടുത്ത വിവരങ്ങള്‍ മാത്രം പ്രസിദ്ധീകരിക്കാനാവില്ല. വിധി അനുസരിക്കാനുള്ള ബാധ്യത എസ്ബിഐ ചെയര്‍മാനുണ്ടെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. എല്ലാ വിവരങ്ങളും പ്രസിദ്ധീകരിക്കണം. കോടതി ഓരോന്നായി പറയൂ, വെളിപ്പെടുത്താം എന്ന നിലപാട് ശരിയല്ല. എല്ലാ വിവരങ്ങളും എന്നാല്‍ കൈയ്യിലുള്ള എല്ലാ വിവരങ്ങളും എന്നാണ് അർത്ഥമാക്കുന്നതെന്നും കോടതി പറഞ്ഞു.

വിവരങ്ങള്‍ മറച്ചുവെച്ചില്ലെന്ന് എസ്ബിഐ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച അഞ്ച് മണിക്കകം എസ്ബിഐ സത്യവാങ്മൂലം നല്‍കണം. സുപ്രീം കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അദ്ദിഷ് അഗര്‍വാലയെയും സുപ്രിംകോടതി വിമര്‍ശിച്ചു. കത്തയച്ചത് പബ്ലിസിറ്റിക്ക് വേണ്ടിയെന്നാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.

The Supreme Court proceeded to order SBI to disclose all relevant information concerning Electoral Bonds.

Exit mobile version