നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതായിരിക്കുമെന്ന് ഡൊണാൾഡ് ട്രംപ്. താൻ വിജയിച്ചില്ലെങ്കിൽ അത് രക്തച്ചൊരിച്ചിലിന് കാരണമാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ശനിയാഴ്ച ഒഹായോയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിക്കവെയാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. എന്നാൽ ട്രംപിന്റെ രക്തച്ചൊരിച്ചിൽ പ്രയോഗം എന്തിനെക്കുറിച്ചാണെന്ന് വ്യക്തമല്ല.
മെക്‌സിക്കോയിൽ കാർ നിർമാണം നടത്തി അമേരിക്കയിൽ വിൽക്കാനുള്ള ചൈനയുടെ പദ്ധതിയെ വിമർശിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ രക്തച്ചൊരിച്ചിൽ പ്രയോഗമെന്നതും ശ്രദ്ധേയമാണ്. ‘രാജ്യത്ത് ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോയെന്ന് സംശയമാണ്. ഇപ്പോൾ ഞാൻ തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ഏറ്റവും കുറഞ്ഞത് രക്തച്ചൊരിച്ചിലായിരിക്കും നടക്കുക. അത് രാജ്യത്തിനുവേണ്ടിയുള്ള രക്തച്ചൊരിച്ചിലായിരിക്കും. ഞാൻ തിരഞ്ഞെടുക്കപ്പെട്ടാൽ അവർക്ക് ആ കാറുകൾ വിൽക്കാൻ കഴിയില്ല,’ ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ.
Trump says there will be a “bloodbath” if he loses election.