ഐപിഎൽ 2024 സീസൺ ആരംഭിക്കാൻ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരത്തോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുക. റോയൽ ചലഞ്ചേഴ്‌സ് സൂപ്പർ താരം വിരാട് കോഹ്‌ലിയെ സംബന്ധിച്ച് മറ്റൊരു സുപ്രധാന നേട്ടം കൈപ്പിടിയിൽ ഒതുക്കാനുമുള്ള അവസരമാണ് കാത്തിരിക്കുന്നത്.
ഐപിഎല്ലിൽ ഏറ്റവും അർദ്ധ സെഞ്ച്വറികൾ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോർഡ് സ്വന്തമാക്കാൻ വിരാട് കോഹ്‌ലിയ്ക്ക് ഇനി ഒരു അർദ്ധ സെഞ്ച്വറി കൂടി മതി. നിലവിൽ കോഹ്‌ലിക്ക് 50 ഐപിഎൽ അർദ്ധ സെഞ്ച്വറികളാണുള്ളത്. ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ നേടിയ ഇന്ത്യൻ താരമെന്ന റെക്കോർഡിൽ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റൻ ശിഖർ ധവാനൊപ്പമാണ് ഇപ്പോൾ കോഹ്‌ലിയുള്ളത്. അധികം വൈകാതെ പുത്തൻ റെക്കോർഡ് സ്വന്തമാക്കാൻ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ തികച്ച താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് കോഹ്‌ലി. ഏറ്റവും കൂടുതൽ അർദ്ധ സെഞ്ച്വറികൾ ഡേവിഡ് വാർണറുടെ പേരിലാണ്. 61 അർദ്ധ സെഞ്ച്വറികളാണ് വാർണറുടെ നേട്ടം.
Virat Kohli Needs One Fifty In IPL 2024 To Achieve New Record.
Discussion about this post